Aug 10, 2010


നീറുന്നു ഹൃദയം
നിന്‍‍ പ്രണയ സ്മരണകളില്‍
നെഞ്ചോടടക്കി വിതുമ്പി
ഓര്‍മതന്‍ കളിതൊട്ടിലുകള്‍
താരാട്ട് പാടുവാന്‍ ഞാനുണ്ടല്ലോ
നെഞ്ചില്‍ മയങ്ങാന്‍ നീയില്ലല്ലോ
വരുമെന്ന് പറഞ്ഞു
വഴിയരികില്‍ നില്‍പ്പായി
എന്‍റെ വിധിയുടെ നിഴലുകള്‍
നിന്‍റെ വരവേല്പിനായ്

Jan 6, 2010

കാറ്റഴിച്ചുവിട്ട
ബല്ലൂനുകള്‍ പോലെ
മണ്ണില്‍ വീണുപൊയ്
എന്‍റെ സ്നേഹവും
നീ തന്ന സ്വപ്നങ്ങളും
ജീവന്‍റെ ജലകണങ്ങള്‍
മഴയായ്‌ പെയ്തെങ്കില്‍
അലിഞ്ഞു ചേര്‍ന്നേനെ
നിന്‍ കാല്‍ കീഴിലെന്‍
അന്ത്യ വിശ്രമ മെത്തകള്‍

കത്തിക്കരിഞ്ഞ മനസ്സും
കൈവിട്ട സ്വപ്നങ്ങളും
ചേതനയറ്റ പ്രാണനും
ചോര പൊടിഞ്ഞ പുഞ്ചിരിയും
പൊലിഞ്ഞു പോയ ദിനവും
ഒഴിഞ്ഞു മാറിയ രാവും
മാറില്‍ ഏറ്റി ഞാനലഞ്ഞു
നിന്റെ നിഴലുകല്‍ക്കായ്‌

Jul 24, 2009


എന്റെയടുത്തു വരരുത്
സ്നേഹ വിരലുകള്‍ നീട്ടരുത്
സ്വപ്നത്തിലേക്ക് തള്ളിയിടരുത്
മോഹങ്ങള്‍ക്ക് ചിറകേകരുത്
കൂട്ടായ് ഇരിക്കരുത്
കൂട്ടിനായ് കാക്കരുത്
ചിരിക്കായ് കേഴരുത്
മൊഴിക്കായ് കാത്തിരിക്കരുത്
വീഴുമ്പോള്‍ പിടിക്കരുത്
നടക്കുമ്പോള്‍ പുറകെ വരരുത്
മരിക്കുമ്പോള്‍ കരയരുത്
പ്രാണനെ പിന്തുടരരുത്

Jun 2, 2009


നിന്റെ മൌനം
നിര്‍ജ്ജീവമാക്കി
എന്റെ രാത്രികളെ,
രാവിന്‍ സ്വപ്നങ്ങളെ
മോക്ഷം കാത്തു കിടന്നു
നിലച്ച ഹൃദയവും
പ്രണയത്തിന്‍ കോശങ്ങളും
വിളിപ്പാടകലെ
പ്രകൃതിയുടെ തേങ്ങല്‍
മഴയായ് പൊഴിഞ്ഞു
വാക്കുകള്‍ക്കായ് രാവ്
കാതോര്‍ത്തു വിങ്ങി
മരണത്തിനു മൂകമാം
അനന്ത ശൂന്യത
എന്നിട്ടും നീ കേട്ടില്ല
എന്റെ ശവതാല സംഗീതം
ദൂരെയൊരു പാണ്ടന്‍
നിലവിളിച്ചു ഭ്രാന്തമായി
രാവിനന്ത്യം കുറിച്ചു
ചേതനയറ്റയീ ജീവനും
വിറങ്ങലിച്ച പ്രകൃതിയും

May 31, 2009


നിന്റെ
ഓര്‍മകളുടെ,
പ്രണയബീജത്തെ
മനസ്സില്‍;
ഗര്‍ഭം ധരിച്ചു
- വീണ്ടും ഞാന്‍.

തോരാതെ പെയ്തു
പ്രണയം മഴയായ്,
ആര്‍ത്തിരമ്പി മിന്നല്‍
പ്രണയത്തിനു കൂട്ടായ്,
ഇവിടെ ഞാനും
എന്റെ ചിന്തകളും,
മനസ്സറിയാതെ തേങ്ങി
വേര്‍പാടിന്‍ സംഗീതം,
മൂകസാക്ഷിയായി നിന്നു
കാലം, നോക്കുകുത്തി പോല്‍.
കണ്ണീരിനു ചൂടെരി,
ഉഷസ്സിനു മാറില്‍-
ജലകനങ്ങലായ്, പ്രണയം
രാവിനെത്ര വിനാഴിക
സമയവും മരണപെട്ടിരിക്കുന്നു..........

May 27, 2009


ഞാനറിയാതെ
എന്നെയറിയാതെ
എന്റക്ഷരങ്ങളെ
കൂട്ടി വായിച്ച്
എരിഞ്ഞുകത്തി
യടുത്തിരുന്ന്നോരീ
-മുരളീനാദം

Mar 26, 2009

മരണം

തലയ്ക്കരികില്‍ നിലവിളക്ക്
കാല്‍ക്കല്‍ തിരിനാളം
ചുറ്റും മൂകത
പെറ്റവയറിന് കണ്ണീര്‍
സമയം വെറുതെ പോയ്‌
കിടത്തരുതെന്ന് നീ പറയൂ
എനിക്ക് പോകാന്‍ തിടുക്കമായ്
വെന്തെരിഞ്ഞു വെണ്ണീര്‍ആയി
അറിയാത്ത പുഴയിലെ ഒഴുക്കിലൂടെ
അലിഞ്ഞില്ലാതായ്
ഓര്‍മകളും ഞാനും
എന്‍റെയീ ആത്മാവും

Mar 19, 2009

സൈലന്റ് കില്ലെര്‍


നിന്റെ കണ്ണുകളില്‍ കണ്ടു
എരിയുന്ന നിലാവ്
പെയ്തൊഴിഞ്ഞു പൊയ്
നീയറിയാതെ, നിന്നിലലിയാതെ...
നിഴലിന്‍ കൂട്ടായ് ഞാനും
എന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളും
ഒരു നിമിഷമെങ്ങിലും
നീ നീട്ടിയെന്കില്‍
ഒരു ദിനമെങ്കിലും
നീ പുന്നര്‍ന്നെങ്കില്‍
പ്രള്ളയമായ് മാറ്റിടാം
എന്റെ സ്നേഹ മര്മ്മരത്തെ
കൊടുംകാറ്റായ് മാറ്റിടാം
എന്റെ സാന്ത്വന കരസ്പര്ശത്തെ
ഒന്ന് പുനരന്നെങ്ങില്‍
ഒന്ന് വിതുംബിയെന്കില്‍
അലിഞ്ഞിടാം നിന്നില്‍
നീന്തി തുടിച്ചിടാം നിലാവില്‍

Mar 15, 2009


അടഞ്ഞ അദ്ധ്യായത്തിലെ
അവസാന വരികളില്‍
പറ്റിപിടിച്ചു കിടക്കുന്ന
പൊടികലായ് മാറി
- നിന്റെ ഓര്‍മ്മകള്‍.

Feb 18, 2009

ഈഗോ


"യു ജസ്റ്റ് ഡോണ്‍'ട് ഷോ മീ യുവര്‍ ആട്ടിട്ടുട് " . ഇതും പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ ഒരു നിമിഷം തരിച്ചു നിന്നു.... പിന്നെ സ്വയം ആശ്വസിച്ചു ഇതു താന്‍ എത്ര തവണ കേട്ടിരിക്കുന്നു.... തിരിച്ചു വരും, വരാതെ എവിടെ പോകാന്‍. അവള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വതയില്ലത്തത് കൊണ്ടാണോ, അതോ താന്‍ അവന്റെ ചെഷ്ട്ടകളെ തരം താഴ്ത്തി കാണുന്നതോ, എന്തോ അറിയില്ല.... മനസ്സിലാവുന്നില്ല തന്റെ സടിസ്റിക് ഈഗോയെ........

മണിക്കൂറുകള്‍ അരിച്ചു നീങ്ങി. മൊബെയിലില്‍ കണ്ണുംനട്ട് അവളിരുന്നു..... വിളിക്കും, ഇപ്പോള്‍ വരും കോള്‍. ക്ലോക്കില്‍ നോക്കി മണി ഏഴര... ഓഫീസില്‍ നിന്നും ഇനിയും ഇറങ്ങിയില്ലേ..... അതോ തന്നോടുള്ള ദേഷ്യം മാറിയില്ലേ..... അവള്‍ക്കു ദേഷ്യവും, സങ്കടവും വന്നു, വിളിക്കാതത്തിലുള്ള പരിഭവം, രാവിലത്തെ തന്റെ എഗോഇസ്റിക് സംസാരം.... വേണ്ടിയില്ലായിരുന്നു...... തന്റെ ഭാഗത്താണ് തെറ്റ്, അവള്‍ അപ്പോള്‍ തന്നെ അത് മനസ്സിലാക്കിയിരുന്നു, എന്നാലും എങ്ങനെ താണു കൊടുക്കും.... അവനൊന്നു വിളിച്ചാല്‍ എന്താ...... അവള്‍ നെടുവീര്‍പ്പിട്ടു......

മണി പത്തു..... ഒന്നു കഴിച്ചിട്ടില്ല, വിശപ്പുണ്ട്...... കഴിക്കാന്‍ തോന്നിയില്ല....... മേശപ്പുറത്തുള്ള പുസ്തകങ്ങള്‍ മറച്ചു നോക്കി. എന്തോ വായിക്കാന്‍ ഒരു മൂഡില്ല....... തണുപ്പ് ഏറി വന്നു... മെല്ലെ നടന്നു ബാല്‍ക്കണിയില്‍ എത്തി..... കട പൂട്ടി ചായകടക്കാരന്‍ പോകുന്നു.... ഇന്നത്തെ ബഹളം അവസാനിച്ചു...... ഈ നാട്ടുകാരെന്താ ചായ കുടിച്ചു മറിക്കാന്‍ പോകുന്നോ..... ഒരു പട്ടം പട്ടികള്‍ രാത്രിയുടെ മറവിലുള്ള കച്ചേരിക്കായി വട്ടം കൂട്ടുന്നു.ജോലി ഭാരം കൊണ്ടു തളര്‍ന്ന കണ്ണുകളുമായി കുറെ ആളുകള്‍ നടന്നകന്നു..... പെട്ടെന്ന് മൊബൈല് ശബ്ദിച്ചു...... സന്തോഷം അനു‌ നിമിഷം കൊണ്ടലിഞ്ഞുപൊയ്..... മനു വായിരുന്നു അത്..... ഡല്‍ഹിയിലെ കൊടും തണുപ്പിലും തനിക്ക് മാനസിക പിന്തുണ തരുന്ന പ്രിയ സുഹൃത്ത്..... സുഹൃത്തേ, എനിക്ക് നിന്നോട് പറയാന്‍ ഒന്നുമില്ല....... ജോലി ശരിയായില്ല..... ഇന്നും കോള്‍ ഒന്നും വന്നില്ല....... എത്രകാലം പിടിച്ചു നില്ക്കാന്‍ പറ്റും, ഒരൂഹവുമില്ല..... "ഡോണ്‍'ട് വറി എല്ലാം ശരിയാകും"..... മനുവിന്റെ പതിവുത്തരം കാതില്‍ മുഴങ്ങി. വേണ്ട, തനിക്കിന്നു ആരോടും സംസാരിക്കണ്ട.....

മേഘങ്ങള്‍ക്കിടയിലൂടെ ഒളിച്ചു നടക്കുന്ന നക്ഷത്രങ്ങളെ എത്രനേരം നോക്കി നിന്നുവേന്നവല്‍ക്കറിയില്ല. അവന്‍ വിളിച്ചില്ല. ഒന്നു വിളിച്ചു നോക്കിയാലോ.... എത്ര നേരമെന്നു വെച്ചാണ് ഇങ്ങനെ മിണ്ടാതെയും പറയാതെയും..... ഈ നഗരത്തില്‍ അവള്‍ക്കു സുഹൃത്തായി അവന്‍ മാത്രം... അവന് സുഹൃത്തായി ഒരുപാടു സ്ത്രീ പുരുഷ പ്രജകളും. ഇനി വല്ല പാര്‍ട്ടിക്കും പോയോ ? ഈയിടെയായി അതും കുറവാണ്. ഏത് നേരവും ഓഫീസില്‍ തന്നെ - ആഗോള സാംബത്തിക മാന്ദ്യം, പിടിച്ചു നില്‍ക്കണ്ടേ...

പലതും ഓര്‍ത്തുകൊണ്ടവള്‍ ലാപ്‌ടോപ്പ് ഓണാക്കി, ഇനി ഓണ്‍ലൈന്‍ ഉണ്ടെങ്കിലോ, ഇനവിസിബ്ലെ മോഡ് കയറാം, അവള്‍ ഓര്‍ത്തു.......തന്നെ കാണില്ലല്ലോ..... നിമിഷ നേരങ്ങള്‍ക്കകം മേഘമല്‍ഹാറില്‍ കയറി, അവനില്ല...... എവിടെ പൊയ് കാണും ? ഓര്‍ത്തോര്‍ത്തു അവള്‍ കിടന്നു, അവന്‍ തന്റെ ആരാണ് ? ഒരു സുപ്രഭാതത്തില്‍ ജീവിതത്തിലേക്ക് നടന്നു വന്ന സുഹൃത്ത്. തന്റെയീ ഏകാന്തവാസത്തിനു കൂട്ടായി എന്നും ഓര്‍ത്തു വെക്കാവുന്ന സുഹൃത്ത്..... ആ പേരല്ലാതെ അവനെകുറിച്ചു തനിക്ക് എന്തറിയാം...... അറിയാന്‍ ശ്രമിച്ചില്ല അല്ലെങ്ങില്‍ അവനെ അസ്വസ്ഥമാക്കുന്ന ഭൂതകാലമറഞ്ഞിട്ട് തനിക്ക് എന്ത് നേട്ടം.... ഇടക്കിടക്കുണ്ടാകുന്ന ഈ സ്വരച്ചേര്‍ച്ച ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.. തിരിച്ചു വരുമെന്ന വിശ്വാസം രണ്ടുപെര്‍ക്കുമിടയിലുണ്ട്. ജീവിതത്തിന്റെ ഫ്രീക്വന്‍സി അല്ലെങ്ങില്‍ വേവലെന്ന്ത് യോജിച്ചു പോകുന്നത് കൊണ്ടാകാം. എന്തൊക്കെയായാലും അവള്‍ക്കു അവനും, അവന് അവളും താങ്ങും തണലുമായ് എന്നും കൂടെയുണ്ടാകും............

ഒന്നു വിളിച്ചു നോക്കിക്കളയാം, അവളുടെ നിയന്ത്രണ രേഖ ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ആ ഗുഡ് നൈറ്റ് കേള്‍ക്കാതെ എങ്ങനെ ഉറങ്ങും.... രണ്ടും കല്‍പ്പിച്ചു അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു 98450 ***80 , ദ സുബ്സ്ക്രിബെര്‍ യു ഹാവ് ദയല്ദ് ഇസ് കുറെന്ട്ല്യ് നോട്ട് റീച്ച്ആബ്ലെ ....... മൊബൈല് ഓഫ് ആക്കിയിരിക്കുന്നു..... തന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ, അവള്‍ക്കു കരച്ചില്‍ വന്നു. തന്റെ നാക്കിനെ അവള്‍ ശപിച്ചു. അവനോടുള്ള വാല്‍ത്സല്യം ജല കണങ്ങളായി ഒഴുകി....... പുറത്തു പട്ടികളുടെ കൂട്ടകരച്ചില്‍. അവള്‍ അറിയാതെ മയങ്ങിപൊയ് , കയ്യില്‍ മൊബൈല്, ഷട്ട് ഡൌന്‍ ചെയ്യാത്ത ലാപ്‌ ടോപ്ല്‍ ചുള്ളിക്കാടിന്റെ സ്വരം - ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വിശ്വ പ്രസിദ്ധമായ " ടൂ നൈറ്റ് ഐ കാന്‍റൈറ്റ് ദ സട്ടെസ്റ്റ് ലൈന്‍സ് " എന്നപ്രേമകാവ്യതിന്റെ മലയാള പരിഭാഷ..... ഏറ്റവും ദുഃഖ ഭരിതമായ വരികള്‍.....

Feb 12, 2009


കൂട്ടിരിക്കുമ്പോള്‍
നീ എന്റെ കൂട്ടുകാരന്‍
മറഞ്ഞിരിക്കുമ്പോള്‍
നീ എന്റെ കാമുകന്‍
കാമുകനെത്തെടി കൂട്ടുകാരനെത്തി
കൂട്ടുകാരനെ തേടി കാമുകനും
പക്ഷെ.....
ഓടി ഒളിച്ചു ഞാന്‍
എന്റെ ഭ്രാന്തന്‍ ചിന്തകള്‍ക്കൊപ്പം

Dec 28, 2008


വരുമെന്ന് പറഞ്ഞു
വന്നില്ല.....
തരുമെന്നു പറഞ്ഞു
തന്നില്ല.....
കാത്തിരിക്കാന്‍ പറഞ്ഞു
കണ്ടില്ല.......

Dec 27, 2008


ചിതലരിക്കുമെന്‍ സ്വപ്നങ്ങളേ
നിങ്ങള്‍ക്കായ് പാടാം
എന്‍ പ്രിയന്റെ പ്രണയകാവ്യം
പാടി പാടി മരിക്കാം
സ്വപനങ്ങളും ഞാനും,
ചിതലരിച്ചയീ ജീവനും......

ഓര്‍മ്മകള്‍ മായുമോ
ഒരായിരം ഓണമുണ്ടാല്‍
ഓടിയെത്തുമോ നിലാവില്‍
ഓമനിയ്ക്കാന്‍ ഇളം തെന്നല്‍
ഓരോ തുടിപ്പിലും സ്പന്ദിക്കും
ഓമലേ നിന്‍ ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ മായുമോ...........

ചേമ്പില തണ്ടില്‍
ഇറ്റിറ്റു വീഴും
നീര്‍കണങ്ങള്‍ പോലെ
മൃതുലമീ സൌഹൃദം
എന്റെയും, നിന്റെയും............

നില്‍പ്പൂ ഞാന്‍ ശൂന്യതയില്‍
ഒരു പൊട്ടു താരമായ്
ഇന്നീ വിടര്‍ന്ന സന്ധ്യതന്‍-
മടിത്തട്ടില്‍ നിന്നെയും നോക്കി
അസ്തമയ സൂര്യന്റെ
കിരണങ്ങള്‍ വീണുടഞ്ഞ
നിന്റെ കണ്ണീരില്‍
തേടി ഞാന്‍ ഒരിറ്റു
സന്തോഷശ്രുവിനായ്
എന്നുമെന്‍ ജപ സന്ധ്യകളില്‍

Dec 2, 2008


ഞാന്‍ നിന്നെ പ്രണയിക്കുന്നു
ഹൃദയം മന്ത്രിച്ചു
നീ എന്റെ പ്രാനനാനെന്നു
മനസ്സു ശഠിച്ചു
ഹൃദയവും മനസ്സും എട്ട്ടു മുട്ടി
ഇതു കണ്ടാത്മാവ് മൌനം പാലിച്ച്
ആത്മാവിനറിയാം -
ഞാന്‍ നീയാനെന്ന പരമസത്യം..........

Sunset


Silence cropped amid us
By the time you leave, guess
My feeling, what not, emotions
And find, why not a solution
Fearful passing time, dragging nightmares
Anxiety, seeing you; bears
Moving red horizon, falling nights
Creeping cold and melting frights
Oh !!! My Love, Vaguely i see you
Hearts opened, together sew
Should i squeal or just feel
My dear, how can i heal
Those glorious moments of fun
You be my sun or sin.......

വീണ്ടും ഞാന്‍ ഏകാകിനിയായി
മനസ്സിന് കൂട്ടായി മൌനം മാത്രം
ഋതുക്കള്‍ വന്നു, അടുത്തിരുന്നു
പക്ഷെ, ഞാന്‍ അറിഞ്ഞില്ല - എന്റെ വികാരങ്ങളും
നെഞ്ചിലെ തുടിക്കുന്ന സാമീപ്യം
നിന്റെതായിരുന്നുവോ ? - അറിയില്ല
നിസ്സംങതക്ക് മുമ്പില്‍ പകച്ചു നിന്നു
വിറങ്ങലിച്ചയീ ശരീരം
മൂടിപുതപ്പിച്ചു കാലം
എന്റെയീ സ്വപ്നങ്ങളെ
എന്നിട്ടും ഞാന്‍ കാത്തിരുന്നു
ഒരിക്കലും പൂക്കാത്ത നീലക്കുരിഞ്ഞിക്കായ് .......

Dec 1, 2008

Who Am I ???


It echoes the surface;
Guffaws my brain,
Fissures the bones
Bustles my nerves
Boils the blood;
Booms my beat

Lost in thought, Lost in despair
I find no answer

- WHO AM I ????

ഇനി ഞാന്‍ ഉറങ്ങട്ടെ
നിശ്ശബ്ധമായ് നിന്നിലലിയട്ടെ
സ്വപ്നങ്ങളില്‍ നീയരികിലെത്തും
നിന്റെ തലോടലെന്നിലെ
നിദ്രയെ തൊട്ടുണര്‍ത്തുന്ന നേരം
എന്റെ കൊഞ്ഞലിനായ് കാതോര്‍ത്തിരിക്കും
നിന്നിലെ പ്രണയത്തിന്‍ സ്പന്ദനം
എന്റെ മാറിന്‍ ചൂടായ്‌
ഞാന്‍ നിനക്കെകുന്ന നിമിഷം
ഹൃദയ തംബുരുവില്‍ നീ മീട്ടിയ
രാഗത്തിനീണമൊരു തേങ്ങലായ്
കാതിലവശേഷിക്കുന്ന വിധിയെ
ഞാനറിയുന്നു, നിന്റെ വേര്‍പ്പാടിലൂടെ;
നിയില്ലയെന്ന സത്യത്തെ
തോരാത്ത രാമഴക്കൊപ്പം
എന്റെ കാത്തിരിപ്പിനന്ത്യത്തില്‍
ഞാന്‍ ഒരിക്കലുമുണരാതിരുന്നെങ്ങില്‍
ഈ നിദ്രയവസാനിക്കതിരുന്നെങ്ങില്‍........

Aug 29, 2008

Jan 2, 2008

Nee En



നീയെൻ മനസ്സിൻ
നിഴലായ് പതിഞ്ഞ നേരം
എന്നിലെ ജീവന്റെ ബാക്കി പത്രം
നിന്റെ വിരലുകളാൽ എഴുതി-
തീർത്ത കവിതകൾക്ക്
കനലിന്റെ രൗദ്രമോ
കനവിന്റെ നൈർമല്യമോ

Yaatra


ഒടുവില്ലാ ദിനമിങ്ങെത്തി
യാത്ര മംഗളം ചൊല്ലി പിരിയുന്ന
വേനൽക്കിനാവുകളും ഞാനും
നീറുന്ന ഓർമ്മയായ് മാറി, സന്ധ്യയിന്ന്
പുലരാൻ വെമ്പുന്ന തുടിപ്പോടെ തൊട്ടു
ഇളം നെഞ്ചിലൊരു സ്നേഹ സ്പർശം
കുളിർമഴയായ്‌ പെയ്തുപോയ്
മനസ്സിൻ സ്വപ്നങ്ങളും, നീയും
നിശബ്ദ പ്രണയത്തിനൊടുവിൽ
നിന്നു ഞാൻ എകാകിനിയായ്
കൈവിട്ട് പോയ കൈക്കുഞ്ഞായ്
പുലരിതൻ പ്രഭ തേടിയീ യാത്രയിൽ 

Sunset


His crimson hues bursted my heart
the more i saw him, more hope he gave
And presented me a lone silence
His parting filled in me a vague mist
Left me all alone in confusion
Hours before me; yet to move
Let this forenight change you
Else, my life, live and waits for you

Nizhalaai.......

നിഴലായ് പിന്തുടരാം 
പുലരിതൻ പ്രഭയിൽ 
ശക്തിയേകും  യാത്രയിൽ 
കൂട്ടായ് സ്വന്തം  അർദ്ധമായ്......

നിഴലായ്  പിന്തുടരാം 
ഉച്ചതൻ കനൽചൂടിലുരുകും
മനസ്സിന്  കുളിർമഴയായ്
പെയ്തിറങ്ങും സഖിയായ്‌                                           

നിഴലായ്  പിന്തുടരാം 
സന്ധ്യതൻ മടിത്തട്ടിൽ 
കൊഞ്ചലിൻ ഈണമാകും
അമ്മതൻ സ്പർശമായ്

നിഴലായ്  പിന്തുടരാം  
ഇരുളിൻ  നിശബ്ധധയിൽ
സ്വപ്നത്തിനരികെ
കാവലിരിക്കും  കാമിനിയായ്........

നിഴലായ്  പിന്തുടരാം 
നിൻ നിഴലിൻ  വിജനതയിൽ 
നിഴലേകും നിഴലായ്  ഞാൻ 
നിലാവിൻ  നിഴലായ് . .....

Devastating Flood Of Love

Its nothing seen, only a weird image
Set footprints on heart, blood shed;
I heard my mourning, breath yet to cease
and nerves guffaws with devastating flood of love
Hours to move for another morn;
Yet night stood awake abreast
like a virgin before a serpent
Cool breeze swayed through the window
and touched me in disdain
Her caress was fragile;
and failed to relieve my pain
The haunted mirror stood stead fast
with a blarred vision, what they call, it's me
And the sky looked so young,
in midst of my weary slumber
Hours are counted;
my heart still in dismay
I sensed the warmth of breath
and fragrance of your cologne
My visions were dark
dreams seemed colourless
Despite, I stood alive with brittle hope
and misty thoughts of your return
Finally came his shadow and touched
my lips - the moment, i was waiting for
His kisses had flavour of blood
Yet, it gave life to my futile dreams
We strolled on; hands together
and smiley face
Death and me, left aback
- the devastating flood of love

Happy New Year - 2008

Resolutions are meant only for New Year Eve and New Year Day.....

Top of Form

Top of Form