
ഇനി ഞാന്‍ ഉറങ്ങട്ടെ
നിശ്ശബ്ധമായ് നിന്നിലലിയട്ടെ
സ്വപ്നങ്ങളില്‍ നീയരികിലെത്തും
നിന്റെ തലോടലെന്നിലെ
നിദ്രയെ തൊട്ടുണര്‍ത്തുന്ന നേരം
എന്റെ കൊഞ്ഞലിനായ് കാതോര്‍ത്തിരിക്കും
നിന്നിലെ പ്രണയത്തിന്‍ സ്പന്ദനം
എന്റെ മാറിന്‍ ചൂടായ്
ഞാന്‍ നിനക്കെകുന്ന നിമിഷം
ഹൃദയ തംബുരുവില്‍ നീ മീട്ടിയ
രാഗത്തിനീണമൊരു തേങ്ങലായ്
കാതിലവശേഷിക്കുന്ന വിധിയെ
ഞാനറിയുന്നു, നിന്റെ വേര്‍പ്പാടിലൂടെ;
നിയില്ലയെന്ന സത്യത്തെ
തോരാത്ത രാമഴക്കൊപ്പം
എന്റെ കാത്തിരിപ്പിനന്ത്യത്തില്‍
ഞാന്‍ ഒരിക്കലുമുണരാതിരുന്നെങ്ങില്‍
ഈ നിദ്രയവസാനിക്കതിരുന്നെങ്ങില്‍........
2 comments:
ഉറങ്ങണമെന്ന് പറഞ്ഞു. ഉറങ്ങിക്കോ....പക്ഷെ ബാക്കിയുള്ള തോന്നലുകളൊന്നും വേണ്ട.8 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിക്കൂടാ....:)
good
Post a Comment