Dec 2, 2008


വീണ്ടും ഞാന്‍ ഏകാകിനിയായി
മനസ്സിന് കൂട്ടായി മൌനം മാത്രം
ഋതുക്കള്‍ വന്നു, അടുത്തിരുന്നു
പക്ഷെ, ഞാന്‍ അറിഞ്ഞില്ല - എന്റെ വികാരങ്ങളും
നെഞ്ചിലെ തുടിക്കുന്ന സാമീപ്യം
നിന്റെതായിരുന്നുവോ ? - അറിയില്ല
നിസ്സംങതക്ക് മുമ്പില്‍ പകച്ചു നിന്നു
വിറങ്ങലിച്ചയീ ശരീരം
മൂടിപുതപ്പിച്ചു കാലം
എന്റെയീ സ്വപ്നങ്ങളെ
എന്നിട്ടും ഞാന്‍ കാത്തിരുന്നു
ഒരിക്കലും പൂക്കാത്ത നീലക്കുരിഞ്ഞിക്കായ് .......

2 comments:

Rejeesh Sanathanan said...

വിഷാദത്തിന്‍റെ ഒരു കളിയാണല്ലോ കവിതകളില്‍ മുഴുവനും.....

Unknown said...

കാലം ഇനിയും ഉരുളും ,വിഷു വരും തിരുവാതിര വരും
വര്ഷം വരും തിരുവോണം വരും ,, പിന്നെ
ഓരോരോ തളിരിലും പൂ വരും കായ്‌ വരും ,,
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം ,,
പിന്നെ ചിലപ്പോള്‍ സുനാമി വരും ,, അപ്പോഴും ആരെന്നും എന്തെന്നും ആര്‍ക്കറിയാം
എന്ത് കോപ്പ് വന്നാലും വേണ്ടില്ല
നമ്മുടെ സൗഹൃദം ആണ് ഏറ്റവും വലുത് ,,