Feb 18, 2009

ഈഗോ


"യു ജസ്റ്റ് ഡോണ്‍'ട് ഷോ മീ യുവര്‍ ആട്ടിട്ടുട് " . ഇതും പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ ഒരു നിമിഷം തരിച്ചു നിന്നു.... പിന്നെ സ്വയം ആശ്വസിച്ചു ഇതു താന്‍ എത്ര തവണ കേട്ടിരിക്കുന്നു.... തിരിച്ചു വരും, വരാതെ എവിടെ പോകാന്‍. അവള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വതയില്ലത്തത് കൊണ്ടാണോ, അതോ താന്‍ അവന്റെ ചെഷ്ട്ടകളെ തരം താഴ്ത്തി കാണുന്നതോ, എന്തോ അറിയില്ല.... മനസ്സിലാവുന്നില്ല തന്റെ സടിസ്റിക് ഈഗോയെ........

മണിക്കൂറുകള്‍ അരിച്ചു നീങ്ങി. മൊബെയിലില്‍ കണ്ണുംനട്ട് അവളിരുന്നു..... വിളിക്കും, ഇപ്പോള്‍ വരും കോള്‍. ക്ലോക്കില്‍ നോക്കി മണി ഏഴര... ഓഫീസില്‍ നിന്നും ഇനിയും ഇറങ്ങിയില്ലേ..... അതോ തന്നോടുള്ള ദേഷ്യം മാറിയില്ലേ..... അവള്‍ക്കു ദേഷ്യവും, സങ്കടവും വന്നു, വിളിക്കാതത്തിലുള്ള പരിഭവം, രാവിലത്തെ തന്റെ എഗോഇസ്റിക് സംസാരം.... വേണ്ടിയില്ലായിരുന്നു...... തന്റെ ഭാഗത്താണ് തെറ്റ്, അവള്‍ അപ്പോള്‍ തന്നെ അത് മനസ്സിലാക്കിയിരുന്നു, എന്നാലും എങ്ങനെ താണു കൊടുക്കും.... അവനൊന്നു വിളിച്ചാല്‍ എന്താ...... അവള്‍ നെടുവീര്‍പ്പിട്ടു......

മണി പത്തു..... ഒന്നു കഴിച്ചിട്ടില്ല, വിശപ്പുണ്ട്...... കഴിക്കാന്‍ തോന്നിയില്ല....... മേശപ്പുറത്തുള്ള പുസ്തകങ്ങള്‍ മറച്ചു നോക്കി. എന്തോ വായിക്കാന്‍ ഒരു മൂഡില്ല....... തണുപ്പ് ഏറി വന്നു... മെല്ലെ നടന്നു ബാല്‍ക്കണിയില്‍ എത്തി..... കട പൂട്ടി ചായകടക്കാരന്‍ പോകുന്നു.... ഇന്നത്തെ ബഹളം അവസാനിച്ചു...... ഈ നാട്ടുകാരെന്താ ചായ കുടിച്ചു മറിക്കാന്‍ പോകുന്നോ..... ഒരു പട്ടം പട്ടികള്‍ രാത്രിയുടെ മറവിലുള്ള കച്ചേരിക്കായി വട്ടം കൂട്ടുന്നു.ജോലി ഭാരം കൊണ്ടു തളര്‍ന്ന കണ്ണുകളുമായി കുറെ ആളുകള്‍ നടന്നകന്നു..... പെട്ടെന്ന് മൊബൈല് ശബ്ദിച്ചു...... സന്തോഷം അനു‌ നിമിഷം കൊണ്ടലിഞ്ഞുപൊയ്..... മനു വായിരുന്നു അത്..... ഡല്‍ഹിയിലെ കൊടും തണുപ്പിലും തനിക്ക് മാനസിക പിന്തുണ തരുന്ന പ്രിയ സുഹൃത്ത്..... സുഹൃത്തേ, എനിക്ക് നിന്നോട് പറയാന്‍ ഒന്നുമില്ല....... ജോലി ശരിയായില്ല..... ഇന്നും കോള്‍ ഒന്നും വന്നില്ല....... എത്രകാലം പിടിച്ചു നില്ക്കാന്‍ പറ്റും, ഒരൂഹവുമില്ല..... "ഡോണ്‍'ട് വറി എല്ലാം ശരിയാകും"..... മനുവിന്റെ പതിവുത്തരം കാതില്‍ മുഴങ്ങി. വേണ്ട, തനിക്കിന്നു ആരോടും സംസാരിക്കണ്ട.....

മേഘങ്ങള്‍ക്കിടയിലൂടെ ഒളിച്ചു നടക്കുന്ന നക്ഷത്രങ്ങളെ എത്രനേരം നോക്കി നിന്നുവേന്നവല്‍ക്കറിയില്ല. അവന്‍ വിളിച്ചില്ല. ഒന്നു വിളിച്ചു നോക്കിയാലോ.... എത്ര നേരമെന്നു വെച്ചാണ് ഇങ്ങനെ മിണ്ടാതെയും പറയാതെയും..... ഈ നഗരത്തില്‍ അവള്‍ക്കു സുഹൃത്തായി അവന്‍ മാത്രം... അവന് സുഹൃത്തായി ഒരുപാടു സ്ത്രീ പുരുഷ പ്രജകളും. ഇനി വല്ല പാര്‍ട്ടിക്കും പോയോ ? ഈയിടെയായി അതും കുറവാണ്. ഏത് നേരവും ഓഫീസില്‍ തന്നെ - ആഗോള സാംബത്തിക മാന്ദ്യം, പിടിച്ചു നില്‍ക്കണ്ടേ...

പലതും ഓര്‍ത്തുകൊണ്ടവള്‍ ലാപ്‌ടോപ്പ് ഓണാക്കി, ഇനി ഓണ്‍ലൈന്‍ ഉണ്ടെങ്കിലോ, ഇനവിസിബ്ലെ മോഡ് കയറാം, അവള്‍ ഓര്‍ത്തു.......തന്നെ കാണില്ലല്ലോ..... നിമിഷ നേരങ്ങള്‍ക്കകം മേഘമല്‍ഹാറില്‍ കയറി, അവനില്ല...... എവിടെ പൊയ് കാണും ? ഓര്‍ത്തോര്‍ത്തു അവള്‍ കിടന്നു, അവന്‍ തന്റെ ആരാണ് ? ഒരു സുപ്രഭാതത്തില്‍ ജീവിതത്തിലേക്ക് നടന്നു വന്ന സുഹൃത്ത്. തന്റെയീ ഏകാന്തവാസത്തിനു കൂട്ടായി എന്നും ഓര്‍ത്തു വെക്കാവുന്ന സുഹൃത്ത്..... ആ പേരല്ലാതെ അവനെകുറിച്ചു തനിക്ക് എന്തറിയാം...... അറിയാന്‍ ശ്രമിച്ചില്ല അല്ലെങ്ങില്‍ അവനെ അസ്വസ്ഥമാക്കുന്ന ഭൂതകാലമറഞ്ഞിട്ട് തനിക്ക് എന്ത് നേട്ടം.... ഇടക്കിടക്കുണ്ടാകുന്ന ഈ സ്വരച്ചേര്‍ച്ച ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.. തിരിച്ചു വരുമെന്ന വിശ്വാസം രണ്ടുപെര്‍ക്കുമിടയിലുണ്ട്. ജീവിതത്തിന്റെ ഫ്രീക്വന്‍സി അല്ലെങ്ങില്‍ വേവലെന്ന്ത് യോജിച്ചു പോകുന്നത് കൊണ്ടാകാം. എന്തൊക്കെയായാലും അവള്‍ക്കു അവനും, അവന് അവളും താങ്ങും തണലുമായ് എന്നും കൂടെയുണ്ടാകും............

ഒന്നു വിളിച്ചു നോക്കിക്കളയാം, അവളുടെ നിയന്ത്രണ രേഖ ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ആ ഗുഡ് നൈറ്റ് കേള്‍ക്കാതെ എങ്ങനെ ഉറങ്ങും.... രണ്ടും കല്‍പ്പിച്ചു അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു 98450 ***80 , ദ സുബ്സ്ക്രിബെര്‍ യു ഹാവ് ദയല്ദ് ഇസ് കുറെന്ട്ല്യ് നോട്ട് റീച്ച്ആബ്ലെ ....... മൊബൈല് ഓഫ് ആക്കിയിരിക്കുന്നു..... തന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ, അവള്‍ക്കു കരച്ചില്‍ വന്നു. തന്റെ നാക്കിനെ അവള്‍ ശപിച്ചു. അവനോടുള്ള വാല്‍ത്സല്യം ജല കണങ്ങളായി ഒഴുകി....... പുറത്തു പട്ടികളുടെ കൂട്ടകരച്ചില്‍. അവള്‍ അറിയാതെ മയങ്ങിപൊയ് , കയ്യില്‍ മൊബൈല്, ഷട്ട് ഡൌന്‍ ചെയ്യാത്ത ലാപ്‌ ടോപ്ല്‍ ചുള്ളിക്കാടിന്റെ സ്വരം - ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വിശ്വ പ്രസിദ്ധമായ " ടൂ നൈറ്റ് ഐ കാന്‍റൈറ്റ് ദ സട്ടെസ്റ്റ് ലൈന്‍സ് " എന്നപ്രേമകാവ്യതിന്റെ മലയാള പരിഭാഷ..... ഏറ്റവും ദുഃഖ ഭരിതമായ വരികള്‍.....

7 comments:

Anonymous said...

aa suhruthu phone edutho ?

The Fifth Question Tag...????? said...

hmm...nice

SHELJITH.M.P said...

നിന്റെ എഴുത്തുകളില്‍ പിന്നെയും ഏകാന്തതയുടെയും നൈര്യാസ്ഷ്യതിന്റെയും ഗന്തം കണുംമ്പോള്‍ നിനക്ക് ഒരു മാറ്റവും വന്നില എന്ന് മനസിലവ്വുന്നു . അസ്തമയ സൂര്യന് സൌന്ദര്യം കൂടുതലുണ്ട് എന്നത് സത്യം പക്ഷെ അത് ഊര്ജസ്വലതയോടെ ഉദിച്ച് ഉയര്‍ന്നു തളരുമ്പോള്‍ മാത്രമാണ് .നിന്റെ എഴുത്തുകളില്‍ ഉദയ സൂര്യനെ കാണുവാന്‍ കൊതിയാവുന്നു അധമ്യമായി ആഗ്രഹിക്കുന്നു .

Unknown said...

“ നീങ്കു ഡയല്‍ മാഡിത വോഡാഫോണ്‍ നമ്പര്‍ക്കെ സമ്പര്‍ക്കസിലു ആകുത്തില്ല. ദയവിത്തു ആനന്തര പ്രയത്നസി; ധന്യവാദ.....”

ithaayirunnille aa mobile phonil vilichappo kettath...?

Political Dinosaur said...

etheduthu weekendil kodukkatea

Soulath said...

nice.......awesome.....as well as some similarity betwn d real life of mine :)

Dare007Devil said...

ıllıllı ώ๏ώ... ɲɨȼ€ ıllıllı