
നിന്റെ മൌനം
നിര്‍ജ്ജീവമാക്കി
എന്റെ രാത്രികളെ,
രാവിന്‍ സ്വപ്നങ്ങളെ
മോക്ഷം കാത്തു കിടന്നു
നിലച്ച ഹൃദയവും
പ്രണയത്തിന്‍ കോശങ്ങളും
വിളിപ്പാടകലെ
പ്രകൃതിയുടെ തേങ്ങല്‍
മഴയായ് പൊഴിഞ്ഞു
വാക്കുകള്‍ക്കായ് രാവ്
കാതോര്‍ത്തു വിങ്ങി
മരണത്തിനു മൂകമാം
അനന്ത ശൂന്യത
എന്നിട്ടും നീ കേട്ടില്ല
എന്റെ ശവതാല സംഗീതം
ദൂരെയൊരു പാണ്ടന്‍
നിലവിളിച്ചു ഭ്രാന്തമായി
രാവിനന്ത്യം കുറിച്ചു
ചേതനയറ്റയീ ജീവനും
വിറങ്ങലിച്ച പ്രകൃതിയും
No comments:
Post a Comment