
ഒരു സന്ധ്യകൂടി നീങ്ങി
വഴിയരികിലെന്നെ തനിച്ചാക്കി
വീണുടഞ്ഞ സ്വപ്നങ്ങളും
കാലിടറിയ നൊമ്പരങ്ങളും
നെഞ്ചിലേറ്റി വഴിമാറി
നടന്നകന്നു ഇരുളിന്‍ മാറിലൂടെ
ഏകാകിയായെന്‍ നിഴലുകള്‍
കണ്ണീരിന്‍ കുംബിളുമായ്
പുലരിതന്‍ വഴിത്താരയില്‍
കത്തിക്കരിഞ്ഞ താരകമായ്
ഭ്രാന്തന് ചിന്തകളുടെ കാമുകി
No comments:
Post a Comment