പ്രണയം
പ്രണയം വീണു പിടഞ്ഞു
ചില്ലയായ് മാറി
എനിക്കും നിനക്കും
കൊക്കുരുമ്മി സ്വപ്നം കാണാൻ
പ്രണയം
ഇലകളായ് മാറി
എനിക്കും നിനക്കും
വെയിലേറ്റ് വാടാതിരിക്കാൻ
പ്രണയം
വേരായി മാറി
എനിക്കും നിനക്കും
കാറ്റത്തുലഞ്ഞു വീഴാതിരിക്കാൻ
പ്രണയം
കുളിരായ് മാറി
നാട് നീളെ പന്തലായ്
തണലായി തണുപ്പായി
സഹിച്ചില്ല, അത് വഴി നടന്നു പോയ മനുഷ്യന്
വേരോടെ അറുത്തുമാറ്റി
പ്രണയം വീണു പിടഞ്ഞു
കുങ്കുമം ചിതറിയ തൃസന്ധ്യ പോലെ
മരവിച്ച രണ്ടാത്മാക്കൾ ദൂരേക്ക് പറന്ന് പോയ്
മരവിച്ച രണ്ടാത്മാക്കൾ ദൂരേക്ക് പറന്ന് പോയ്
4 comments:
After a long gap your pen started 😃good keep it up
ചിറകുകൾ
അരിഞ്ഞത്
മറന്ന് പോയോ
നീ..
വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം
ഇനിയും തുടരുക അനസ്യൂതം
Post a Comment